2012, ജനുവരി 20, വെള്ളിയാഴ്‌ച

എന്റെ മാലഖക്കായ് ...






മേഘ പാളികളില്‍ കുങ്കുമം വാരി പൂശി മനോഹരിയായി മാറുന്നസായംസന്ധ്യക്കാണോ..അതോനിന്റെ മുഖത്തിനാണോ കാന്തി കൂടുതല്‍ എന്ന് ഇന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല..പക്ഷെ ഒന്നറിയാം...നിന്നോളം കാന്തി മറ്റാര്‍ക്കും ഇല്ലെന്ന്..ഞാനെന്ന പുഷ്പത്തിലെ തേനാണ് നീ .. തേന്‍ ഇല്ലാത്ത പൂവെന്നാല്‍ ആത്മാവില്ലാത്ത ശരീരം എന്നല്ലേ...അപ്പോള്‍ നീയാണ് എന്റെ ആത്മാവ് ..
നീ എന്നിലില്ലെങ്കില്‍ ഞാന്‍ വെറും മൃതന്‍ ..ആത്മാവില്ലാത്ത നിര്‍ജീവ ശരീരം .

ഞാന്‍ കാറ്റായിരുന്നു പക്ഷെ നിന്‍ ഗന്ധം  നുകരും വരെ സുഗന്ധം എന്തെന്ന് അറിയില്ലായിരുന്നു ..
ഞാന്‍ നിലാവായിരുന്നു പക്ഷെ നിന്‍ രൂപം എന്നില്‍ പതിയും  വരെ നിഴല്‍ എന്തെന്ന് അറിയില്ലായിരുന്നു...
ഞാന്‍ സാഗരമായിരുന്നു പക്ഷെ നിന്‍സാമീപ്യംഅനുഭവപ്പെടുംവരെഅലമാലകള്‍എന്തെന്നറിയില്ലായിരുന്നു..
ഞാന്‍ നക്ഷത്രമായിരുന്നു പക്ഷെ നിന്‍  പ്രഭ എന്നില്‍ എത്തും വരെ പ്രകാശം എന്തെന്നറിയില്ലായിരുന്നു ..
ഞാന്‍ വീണയായിരുന്നു ..പക്ഷെ നീയാകുന്ന കമ്പിയും കൂടി ചേരും വരെ നാദം എന്തെന്നറിയില്ലായിരുന്നു 
ഞാന്‍ ചുംബനമായിരുന്നു...പക്ഷെ നിന്റെ അധരങ്ങള്‍ കൊതിക്കുന്നതുവരെ അതിന്റെ മധുരം എന്തെന്നറിയില്ലായിരുന്നു 
ഞാന്‍ ജീവിതമായിരുന്നു പക്ഷെ..നീയും കൂടി ചേരുംവരെ ജീവന്‍  എന്തെന്നറിയില്ലായിരുന്നു  
ഞാന്‍ അകല്‍ച്ചയായിരുന്നു..പക്ഷെ..നീ അകലുംവരെ വിരഹം എന്തെന്നറിയില്ലായിരുന്നു .....
പാഴ്ജന്മമാകുമായിരുന്ന   എന്റെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കിയ പ്രണയിനീ ,നിന്നെ ഞാന്‍ ഈ പ്രപന്ജത്തിലെ മറ്റെന്തിനെക്കാളും മറ്റാരേക്കാളും സ്നേഹിക്കുന്നു..എന്റെ പ്രണയം തിരിച്ചറിഞ്ഞ എന്റെ മാലാഖേ  ആ സവിധത്തില്‍ ഒരു യാചകനായി എന്നും എപ്പോഴും ഉണ്ടാകും ഞാന്‍ ...പ്രപഞ്ചം സാക്ഷിയായി ഞാന്‍ ആണയിടുന്നു ..നിനക്കായ് മാത്രമാണ് ശേഷിക്കുന്ന ഈ ജന്മം ..അത്  ആ ത്രുപാദങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു ..!!!